2 Samuel 13:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താമാര്‍ അടയുമായി തന്‍റെ സഹോദരന്‍ അമ്നോന്‍റെ മുറിയില്‍ ചെന്നു. അവള്‍ അതു കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ചു. “സഹോദരീ, വന്ന് എന്‍റെ കൂടെ കിടക്കുക” എന്ന് അവന്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ ഭക്ഷിക്കേണ്ടതിന്നു അവള്‍ അവയെ അവന്റെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ചു അവളോടുസഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടി ശയിക്കുക” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഭക്ഷിക്കേണ്ടതിന് അവള്‍ അവയെ അവന്‍റെ അടുക്കൽ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ച് അവളോട്: സഹോദരീ, വന്ന് എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
താമാര്‍ അടയെടുത്ത്‌ തന്‍െറ സഹോദര നായ അമ്‌നോന്‍െറ മുറിയില്‍ച്ചെന്നു. അവള്‍ അതും കൊണ്ട്‌ അടുത്തുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ച്‌, സഹോദരീ എന്‍െറ കൂടെ കിടക്കുക എന്നു പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവൾ അതു കൊണ്ടുചെന്നപ്പോൾ അവളെ കടന്നുപിടിച്ച്, “സഹോദരീ, വരിക, എന്റെകൂടെ കിടക്കുക” എന്ന് അയാൾ പറഞ്ഞു.