2 Samuel 13:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ സഹോദരനായ അബ്ശാലോം അവളെ കണ്ടപ്പോള്‍: “അമ്നോന്‍ നിന്നെ അപമാനപ്പെടുത്തിയോ? എന്‍റെ സഹോദരീ, നീ സമാധാനമായിരിക്കൂ. അവന്‍ നിന്‍റെ സഹോദരനല്ലേ, നീ ഇതു കാര്യമാക്കേണ്ടാ.” എന്നു പറഞ്ഞു. അങ്ങനെ തന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ വീട്ടില്‍ താമാര്‍ ദുഃഖിച്ച് ഏകാകിനിയായി പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു.
Malayalam 1992 MBSI
അവളുടെ സഹോദരനായ അബ്ശാലോം അവളോടുനിന്റെ സഹോദരനായ അമ്നോന്‍ നിന്റെ അടുക്കല്‍ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന്‍ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സില്‍ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാര്‍ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടില്‍ ഏകാകിയായി പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്കുക; അവൻ നിന്റെ സഹോദരനല്ലയോ?; ഈ കാര്യം മനസ്സിൽ വയ്ക്കരുത്” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവളുടെ സഹോദരനായ അബ്ശാലോം അവളോട്: നിന്‍റെ സഹോദരനായ അമ്നോന്‍ നിന്‍റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന്‍ നിന്‍റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വയ്ക്കരുത് എന്നു പറഞ്ഞു. അങ്ങനെ താമാര്‍ തന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ വീട്ടിൽ ഏകാകിയായി പാര്‍ത്തു.
Malayalam Bible POC-ML 2013
സഹോദരനായ അ ബ്‌സലോം അവളോടു പറഞ്ഞു: നിന്‍െറ സഹോദരന്‍ അമ്‌നോന്‍ നിന്‍െറ കൂടെയായിരുന്നുവോ? ആകട്ടെ സഹോദരീ, സമാധാനമായിരിക്കുക, അവന്‍ നിന്‍െറ സഹോദരനാണല്ലോ. നീ ദുഃഖിക്കരുത്‌. അങ്ങനെ താമാര്‍ സഹോദരനായ അബ്‌സലോമിന്‍െറ ഭവനത്തില്‍ ദുഃഖിതയും ഏകാകിനിയുമായിക്കഴിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളുടെ സഹോദരനായ അബ്ശാലോം അവളോടു ചോദിച്ചു: “നിന്റെ സഹോദരനായ അമ്നോൻ നിന്നോടൊപ്പം ഉണ്ടായിരുന്നോ? ആകട്ടെ, എന്റെ സഹോദരീ, നീ സമാധാനമായിരിക്കുക; അയാൾ നിന്റെ സഹോദരനാണല്ലോ; ഇക്കാര്യം മനസ്സിൽ വെക്കരുത്.” അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ ഭവനത്തിൽ ഏകാകിനിയായി താമസിച്ചു.