2 Samuel 13:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്ശാലോം പറഞ്ഞിരുന്നതുപോലെ ഭൃത്യന്മാര്‍ അമ്നോനെ വധിച്ചു. രാജകുമാരന്മാരെല്ലാം എഴുന്നേറ്റു കോവര്‍കഴുതപ്പുറത്തു കയറി അതിശീഘ്രം പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി.
Malayalam 1992 MBSI
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാര്‍ അമ്നോനോടു ചെയ്തു. അപ്പോള്‍ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവര്‍കഴുതപ്പുറത്തു കയറി ഔടിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ വാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാർ എല്ലാവരും എഴുന്നേറ്റ് അവനവന്റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാര്‍ അമ്നോനോടു ചെയ്തു. അപ്പോള്‍ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.
Malayalam Bible POC-ML 2013
രാജകുമാരന്‍മാര്‍ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്ശാലോം കൽപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ ഭൃത്യന്മാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരെല്ലാം എഴുന്നേറ്റ് താന്താങ്ങളുടെ കോവർകഴുതപ്പുറത്തുകയറി ഓടിപ്പോയി.