2 Samuel 13:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ പുത്രന്‍ യോനാദാബു പറഞ്ഞു: “യജമാനനേ, അങ്ങയുടെ പുത്രന്മാരെയെല്ലാം കൊന്നുകളഞ്ഞു എന്ന് അങ്ങു ധരിക്കരുത്. അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ; തന്‍റെ സഹോദരിയായ താമാറിനെ അപമാനിച്ച ദിവസംമുതല്‍ അബ്ശാലോം ഇതു തീരുമാനിച്ചിരുന്നതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുതു; അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതുഅവര്‍ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന്‍ വിചാരിക്കരുതു; അമ്നോന്‍ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവന്‍ അവമാനിച്ച നാള്‍മുതല്‍ അബ്ശാലോമിന്റെ മുഖത്തു ഈ നിര്‍ണ്ണയം കാണ്മാന്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ എല്ലാവരെയും കൊന്നുകളഞ്ഞു എന്ന് യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസം മുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ തീരുമാനം കാണുവാൻ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: അവര്‍ രാജകുമാരന്മാരായ യുവാക്കളെയൊക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന്‍ വിചാരിക്കരുത്; അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ; തന്‍റെ സഹോദരിയായ താമാറിനെ അവന്‍ അവമാനിച്ച നാള്‍മുതൽ അബ്ശാലോമിന്‍റെ മുഖത്ത് ഈ നിര്‍ണയം കാണ്‍മാന്‍ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, ദാവീദിന്‍െറ സഹോദരന്‍ ഷിമെയായുടെ മകന്‍ യോനാദാബ്‌ പറഞ്ഞു: രാജാവേ, അങ്ങയുടെ എല്ലാ പുത്രന്‍മാരെയും കൊന്നു എന്നു ധരിക്കരുത്‌, അമ്‌നോന്‍മാത്രമേ മരിച്ചിട്ടുള്ളു. തന്‍െറ സഹോദരി താമാറിനെ അമ്‌നോന്‍ അപമാനിച്ചപ്പോള്‍ മുതല്‍ ഇതു ചെയ്യാന്‍ അബ്‌സലോം ഉറച്ചിരുന്നെന്നു വ്യക്‌തം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദാവീദിന്റെ സഹോദരൻ ശിമെയിയുടെ മകനായ യോനാദാബു പറഞ്ഞു: “അവർ രാജകുമാരന്മാരെയെല്ലാം വധിച്ചു എന്ന് എന്റെ യജമാനൻ ധരിക്കരുതേ! അമ്നോൻമാത്രമേ മരിച്ചിട്ടുള്ളൂ. തന്റെ സഹോദരിയായ താമാറിനോട് അമ്നോൻ ബലാൽക്കാരം പ്രവർത്തിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ ഉദ്ദേശ്യം പ്രകടമായിരുന്നു.