2 Samuel 13:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോനാദാബ് അവനോടു പറഞ്ഞു: “നീ രോഗം നടിച്ച് കിടക്കണം. നിന്‍റെ പിതാവു നിന്നെ കാണാന്‍ വരുമ്പോള്‍ ‘എന്‍റെ സഹോദരിയായ താമാറിനെ എനിക്കു ഭക്ഷണം തരാനായി എന്‍റെ അടുക്കല്‍ അയയ്‍ക്കണം; ഞാന്‍ കാണ്‍കെ എന്‍റെ മുമ്പില്‍ വച്ചുതന്നെ അവള്‍ ഭക്ഷണം പാകം ചെയ്യട്ടെ’ എന്ന് അദ്ദേഹത്തോടു പറയണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോനാദാബ് അവനോടു: നീ രോഗംനടിച്ചു കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവെച്ചുതന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു.
Malayalam 1992 MBSI
യോനാദാബ് അവനോടുനീ രോഗം നടിച്ചു കിടക്കയില്‍ കിടന്നുകൊള്‍ക; നിന്നെ കാണ്മാന്‍ നിന്റെ അപ്പന്‍ വരുമ്പോള്‍ നീ അവനോടുഎന്റെ സഹോദരിയായ താമാര്‍ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യില്‍ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാന്‍ കാണ്‍കെ അവള്‍ എന്റെ മുമ്പില്‍വെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊള്ളുക; നിന്നെ കാണാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഭക്ഷണം കഴിപ്പിക്കണം; അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കണം എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊള്ളുക.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോനാദാബ് അവനോട്: നീ രോഗം നടിച്ച് കിടക്കയിൽ കിടന്നുകൊള്‍ക; നിന്നെ കാണ്‍മാന്‍ നിന്‍റെ അപ്പന്‍ വരുമ്പോള്‍ നീ അവനോട്: എന്‍റെ സഹോദരിയായ താമാര്‍ വന്ന് എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഞാന്‍ കാണ്‍കെ അവള്‍ എന്‍റെ മുമ്പിൽവച്ചു തന്നെ ഭക്ഷണം ഒരുക്കേണം എന്ന് അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യോനാദാബ്‌ ഉപദേശിച്ചു: രോഗം നടിച്ചു കിടക്കുക. നിന്‍െറ പിതാവ്‌ നിന്നെ കാണാന്‍വരുമ്പോള്‍, എന്‍െറ സഹോദരി താമാര്‍ വന്ന്‌ എനിക്കു ഭക്‌ഷണം തരട്ടെ. അവളുടെ കൈയില്‍നിന്നു ഞാന്‍ വാങ്ങി ഭക്‌ഷിക്കേണ്ടതിന്‌ ഞാന്‍ കാണ്‍കെ അവള്‍ തന്നെ ഭക്‌ഷണമൊരുക്കട്ടെയെന്ന്‌ അവനോടു പറയുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോനാദാബ് അയാളോട്: “അങ്ങ് രോഗം നടിച്ച് കിടക്കയിൽ കിടക്കുക. അങ്ങയുടെ പിതാവ് കാണുന്നതിനായി വരുമ്പോൾ അദ്ദേഹത്തോട് ഈ വിധം പറയുക, ‘എന്റെ സഹോദരി താമാർ വന്ന് എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ തരണമെന്ന് ഞാൻ ആശിക്കുന്നു. അവൾ വന്ന് ഞാൻ കാൺകെ ഭക്ഷണമൊരുക്കാൻ അനുവദിക്കണമേ! എനിക്ക് അവളുടെ കൈയിൽനിന്നും വാങ്ങി ഭക്ഷിക്കണം.’ ”