2 Samuel 13:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു. രാജാവ് അവനെ കാണാന്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: “എനിക്കു ഭക്ഷണം നല്‌കാന്‍ എന്‍റെ സഹോദരിയായ താമാറിനെ അയയ്‍ക്കണം. അവള്‍ എന്‍റെ മുമ്പില്‍വച്ചുതന്നെ അപ്പമുണ്ടാക്കി എനിക്കു വിളമ്പിത്തരട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കയ്യിൽനിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പിൽ വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാന്‍ വന്നപ്പോള്‍ അമ്നോന്‍ രാജാവിനോടുഎന്റെ സഹോദരിയായ താമാര്‍ വന്നു ഞാന്‍ അവളുടെ കയ്യില്‍ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പില്‍വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാണാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ട് വടകൾ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാണ്‍മാന്‍ വന്നപ്പോള്‍ അമ്നോന്‍ രാജാവിനോട്: എന്‍റെ സഹോദരിയായ താമാര്‍ വന്നു ഞാന്‍ അവളുടെ കൈയിൽനിന്ന് എടുത്തു ഭക്ഷിക്കേണ്ടതിന് എന്‍റെ മുമ്പിൽവച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അങ്ങനെ അമ്‌നോന്‍ രോഗം നടിച്ചു കിടന്നു. രാജാവ്‌ കാണാന്‍ വന്നപ്പോള്‍ അവന്‍ രാജാവിനോടു പറഞ്ഞു: എന്‍െറ സഹോദരി താമാര്‍ വന്ന്‌ എന്‍െറ മുന്‍പില്‍വച്ചു തന്നെ അപ്പം ഉണ്ടാക്കി, അവള്‍തന്നെ എനിക്കു വിളമ്പിത്തരട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ അമ്നോൻ പോയി രോഗം നടിച്ചുകിടന്നു. അയാളെ കാണുന്നതിനായി രാജാവു വന്നപ്പോൾ അമ്നോൻ അദ്ദേഹത്തോടു പറഞ്ഞു: “എന്റെ സഹോദരി താമാർ വന്ന് എന്റെ കണ്മുമ്പിൽവെച്ച് എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് ഞാൻ ആശിക്കുന്നു. അവളുടെ കൈയിൽനിന്നും ഞാൻ വാങ്ങി ഭക്ഷിക്കട്ടെ!”