2 Samuel 13:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതനുസരിച്ച് ദാവീദ് താമാറിന്‍റെ അടുക്കല്‍ ആളയച്ചു ഇപ്രകാരം പറയിച്ചു: “നിന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ ചെന്ന് അവന് ഭക്ഷണമുണ്ടാക്കിക്കൊടുക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
Malayalam 1992 MBSI
ഉടനെ ദാവീദ് അരമനയില്‍ താമാരിന്റെ അടുക്കല്‍ ആളയച്ചുനിന്റെ സഹോദരനായ അമ്നോന്റെ വീട്ടില്‍ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക” എന്നു പറയിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ ദാവീദ് അരമനയിൽ താമാറിന്‍റെ അടുക്കൽ ആളയച്ചു. നിന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടിൽ ചെന്ന് അവനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍ ദാവീദ്‌ കൊട്ടാരത്തില്‍ താമാറിന്‍െറ യടുക്കല്‍ ആളയച്ചു പറഞ്ഞു: നിന്‍െറ സഹോദരന്‍ അമ്‌നോന്‍െറ വീട്ടില്‍ചെന്ന്‌ അവനു ഭക്‌ഷണം ഉണ്ടാക്കിക്കൊടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ദാവീദ് താമാറിനു കൽപ്പനകൊടുത്തു: “നിന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെല്ലുക: അവന് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.”