2 Samuel 13:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ താമാര്‍ അവളുടെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവെടുത്തു കുഴച്ച് അവന്‍ കാണ്‍കെത്തന്നെ അടയുണ്ടാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചുതന്നേ വടകളായി ചുട്ടു.
Malayalam 1992 MBSI
താമാര്‍ തന്റെ സഹോദരനായ അമ്നോന്റെ വീട്ടില്‍ ചെന്നു; അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പില്‍വെച്ചു തന്നെ വടകളായി ചുട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താമാര്‍ തന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടിൽ ചെന്നു; അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവ് എടുത്തു കുഴച്ച് അവന്‍റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.
Malayalam Bible POC-ML 2013
അങ്ങനെ താമാര്‍ തന്‍െറ സഹോദരന്‍ അമ്‌നോന്‍െറ വീട്ടില്‍ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവുകുഴച്ച്‌ അവന്‍ കാണ്‍കെ അട ചുട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ താമാർ തന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെന്നു. അയാൾ കിടക്കയിലായിരുന്നു. അവൾ അൽപ്പം മാവെടുത്തു കുഴച്ച് അയാളുടെ കണ്മുമ്പിൽവെച്ച് അടയുണ്ടാക്കി ചുട്ടെടുത്തു.