2 Samuel 13:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ അട വറചട്ടിയില്‍ നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന്‍ അതു ഭക്ഷിച്ചില്ല. “എല്ലാവരും പുറത്തുപോകാന്‍ പറയുക” എന്ന് അമ്നോന്‍ ആവശ്യപ്പെട്ടു. എല്ലാവരും പുറത്തു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി.
Malayalam 1992 MBSI
ഉരുളിയോടെ എടുത്തു അവന്റെ മുമ്പില്‍ വിളമ്പി; എന്നാല്‍ ഭക്ഷിപ്പാന്‍ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കല്‍നിന്നു പുറത്താക്കുവിന്‍ എന്നു അമ്നോന്‍ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കല്‍നിന്നു പുറത്തുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉരുളിയോടെ എടുത്ത് അത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിക്കുവാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്ന് പുറത്തുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉരുളിയോടെ എടുത്ത് അവന്‍റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാന്‍ അവന് ഇഷ്ടമായില്ല. എല്ലാവരെയും എന്‍റെ അടുക്കൽനിന്നു പുറത്താക്കുവിന്‍ എന്ന് അമ്നോന്‍ പറഞ്ഞു. എല്ലാവരും അവന്‍റെ അടുക്കൽനിന്നു പുറത്തുപോയി.
Malayalam Bible POC-ML 2013
അവള്‍ അതു വറചട്ടിയില്‍ നിന്നെടുത്ത്‌ അവനു കൊടുത്തു. എന്നാല്‍ അവന്‍ ഭക്‌ഷിച്ചില്ല. എല്ലാവരെയും ഇവിടെനിന്നു പുറത്താക്കുക. അമ്‌ നോന്‍ ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവരും പുറത്തുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അവൾ പാത്രമെടുത്ത് അയാൾക്കു വിളമ്പിക്കൊടുത്തു; എന്നാൽ അയാൾ ഭക്ഷിക്കാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും ഇവിടെനിന്നും പുറത്താക്കുക,” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അയാളുടെ അടുത്തുനിന്നും പോയി.