2 Samuel 14:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടിയന്‍ ഇങ്ങനെ ചിന്തിച്ചു: ദൈവം തന്‍റെ ജനത്തിനു നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് എന്നെയും എന്‍റെ പുത്രനെയും കൊന്നുനീക്കാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് അങ്ങ് എന്നെ രക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തിൽനിന്നു നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുമല്ലോ എന്നു അടിയൻ വിചാരിച്ചു.
Malayalam 1992 MBSI
രാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തില്‍നിന്നു നശിപ്പിപ്പാന്‍ ഭാവിക്കുന്നവന്റെ കയ്യില്‍നിന്നു വിടുവിക്കുമല്ലോ എന്നു അടിയന്‍ വിചാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിക്കുവാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് കേട്ട് എന്നെയും എന്‍റെ മകനെയും ഒന്നിച്ച് ദൈവത്തിന്‍റെ അവകാശത്തിൽനിന്നു നശിപ്പിപ്പാന്‍ ഭാവിക്കുന്നവന്‍റെ കൈയിൽനിന്നു വിടുവിക്കുമല്ലോ എന്ന് അടിയന്‍ വിചാരിച്ചു.
Malayalam Bible POC-ML 2013
എന്നെയും എന്‍െറ പുത്രനെയും കൊന്നു ദൈവത്തിന്‍െറ അവ കാശത്തില്‍നിന്ന്‌ അകറ്റാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന്‌ അങ്ങ്‌ എന്‍െറ വാക്കു കേട്ട്‌ എന്നെ രക്‌ഷിക്കും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ദൈവം ഞങ്ങൾക്കു നൽകിയ അവകാശത്തിൽനിന്ന് എന്നെയും എന്റെ മകനെയും ഛേദിച്ചുകളയാൻ ശ്രമിക്കുന്ന മനുഷ്യന്റെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ രാജാവു മനസ്സുവെച്ചേക്കും,’ എന്ന് അടിയൻ വിചാരിച്ചു.