2 Samuel 14:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്ശാലോം യോവാബിനോടു പറഞ്ഞു: “ഞാന്‍ ആളയച്ചിട്ടു നീ വരാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എനിക്കുവേണ്ടി നീ രാജാവിനെ കാണണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്തിനു ഗെശൂരില്‍നിന്ന് ഇവിടെവന്നു? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലത് എന്ന വിവരം നിന്നില്‍കൂടി രാജാവിനെ അറിയിക്കണം എന്നാണ് എന്‍റെ ആഗ്രഹം.” അബ്ശാലോം തുടര്‍ന്നു: “എനിക്കു രാജാവിനെ കാണണം. ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം എന്നെ കൊല്ലട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്ശാലോം യോവാബിനോടു: ഞാൻ ഗെശൂരിൽനിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നേ പാർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
അബ്ശാലോം യോവാബിനോടുഞാന്‍ ഗെശൂരില്‍നിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നേ പാര്‍ത്തിരുന്നെങ്കില്‍ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്റെ അടുക്കല്‍ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോള്‍ രാജാവിന്റെ മുഖം കാണേണം; എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിന് നീ ഇവിടെ വരണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്ശാലോം യോവാബിനോട്: ഞാന്‍ ഗെശൂരിൽനിന്ന് എന്തിനു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നെ പാര്‍ത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിനു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോള്‍ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവന്‍ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ വിളിപ്പിച്ചിട്ടു നീ വരാഞ്ഞതുകൊണ്ടുതന്നെ. ഗഷൂറില്‍നിന്നു ഞാന്‍ ഇവിടെ വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലത് എന്ന് നിന്നെ അയ ച്ചരാജാവിനോട് എനിക്കു പറയണമായിരുന്നു. അബ്‌സലോം മറുപടി പറഞ്ഞു. അവന്‍ തുടര്‍ന്നു: ഞാന്‍ രാജസന്നിധിയില്‍ ചെല്ലട്ടെ; എന്നില്‍ കുറ്റമുണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്ശാലോം യോവാബിനോടു പറഞ്ഞു: “നോക്കൂ ഞാൻ താങ്കൾക്കുവേണ്ടി ആളയച്ചില്ലേ? ‘ഞാൻ ഗെശൂരിൽനിന്ന് വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു എനിക്കു നല്ലത് എന്നു രാജാവിനോടു ചെന്നു പറയുന്നതിനായി താങ്കൾ വരണമെന്നു ഞാൻ പറഞ്ഞയച്ചിരുന്നു.’ എനിക്കിപ്പോൾ രാജസന്നിധിയിൽ പോകണം. എന്നിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അദ്ദേഹം എന്നെ കൊല്ലട്ടെ!”