2 Samuel 14:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവര്‍ വയലില്‍ വച്ചു ശണ്ഠകൂടി, അവരെ പിടിച്ചുമാറ്റാന്‍ മറ്റാരുമില്ലാതിരുന്നതുകൊണ്ട് ഒരുവന്‍ മറ്റവനെ അടിച്ചുകൊന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അടിയന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവെച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ടു ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു.
Malayalam 1992 MBSI
എന്നാല്‍ അടിയന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ വയലില്‍വെച്ചു തമ്മില്‍ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന്‍ ആരും ഇല്ലായ്കകൊണ്ടു ഒരുത്തന്‍ മറ്റവനെ അടിച്ചുകൊന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അടിയനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ വയലിൽവച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന്‍ ആരും ഇല്ലായ്കകൊണ്ട് ഒരുത്തന്‍ മറ്റവനെ അടിച്ചുകൊന്നു.
Malayalam Bible POC-ML 2013
അങ്ങയുടെ ദാസിക്ക് രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവര്‍ വയലില്‍വച്ചു വഴക്കിട്ടു. അവരെ പിടിച്ചുമാറ്റാന്‍ ആരുമില്ലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ ദാസിയായ അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവർ വയലിൽവെച്ചു പരസ്പരം കലഹിച്ചു. അവരെ പിടിച്ചുമാറ്റുവാൻ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.