2 Samuel 15:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘സര്‍വേശ്വരന്‍ എന്നെ യെരൂശലേമിലേക്കു മടക്കിക്കൊണ്ടുവന്നാല്‍ ഹെബ്രോനില്‍വച്ച് അവിടുത്തെ ആരാധിക്കും എന്നു ഞാന്‍ സിറിയായിലെ ഗെശൂരില്‍ പാര്‍ത്തിരുന്നപ്പോള്‍ പ്രതിജ്ഞ ചെയ്തിരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.
Malayalam 1992 MBSI
യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാല്‍ യഹോവേക്കു ഒരു ആരാധന കഴിക്കും എന്നു അടിയന്‍ അരാമിലെ ഗെശൂരില്‍ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ എന്നെ യെരൂശലേമിലേക്ക് മടക്കിവരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ എന്നെ യെരൂശലേമിലേക്കു മടക്കി വരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയന്‍ അരാമിലെ ഗെശൂരിൽ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ എന്നെ ജറുസലേമിലേക്കു തിരികെകൊണ്ടുവന്നാല്‍ ഹെബ്രാണില്‍ അവിടുത്തെ ആരാധിക്കും എന്ന്‌ ആരാമിലെ ഗഷൂരിലായിരിക്കുമ്പോള്‍ ഞാനൊരു നേര്‍ ച്ചനേര്‍ന്നിട്ടുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങയുടെ ദാസനായ അടിയൻ അരാമിലെ ഗെശൂരിൽ ആയിരുന്നപ്പോൾ ‘യഹോവ എന്നെ വീണ്ടും ജെറുശലേമിലേക്കു വരുത്തുമെങ്കിൽ ഞാൻ ഹെബ്രോനിൽ യഹോവയ്ക്ക് ആരാധന നടത്തിക്കൊള്ളാം’ എന്നു നേർച്ച നേർന്നിരുന്നു.”