2 Samuel 16:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് മലമുകള്‍ കടന്നു കുറേദൂരം ചെന്നപ്പോള്‍ മെഫീബോശെത്തിന്‍റെ ഭൃത്യനായ സീബയെ കണ്ടു. രണ്ടു കഴുതകളുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറു കുല ഉണക്കമുന്തിരിയും നൂറു വേനല്‍ക്കാല ഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞും അവന്‍ കൊണ്ടുവന്നിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.
Malayalam 1992 MBSI
ദാവീദ് മലമുകള്‍ കടന്നു കുറെ അപ്പുറം ചെന്നപ്പോള്‍ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടുഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാകഴുതകള്‍ രാജാവിന്റെ കുടുംബക്കാര്‍ക്കും കയറുവാനും അപ്പവും പഴവും ബാല്യക്കാര്‍ക്കും തിന്മാനും വീഞ്ഞു മരുഭൂമിയില്‍ ക്ഷീണിച്ചവര്‍ക്കും കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് മലമുകൾ കടന്ന് കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ദാസനായ സീബാ കോപ്പിട്ട രണ്ടു കഴുതളുമായി എതിരെ വരുന്നത് കണ്ടു; അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും വേനൽകാലത്തിലെ നൂറ് പഴങ്ങളും ഒരു തോൽകുടം വീഞ്ഞും കയറ്റിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് മലമുകള്‍ കടന്നു കുറെ അപ്പുറം ചെന്നപ്പോള്‍ മെഫീബോശെത്തിന്‍റെ ഭൃത്യനായ സീബ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിയടയും ഒരു തുരുത്തിവീഞ്ഞും കയറ്റിയിരുന്നു.
Malayalam Bible POC-ML 2013
ദാവീദ്‌ മലമുകള്‍ കടന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ മെഫിബോഷെത്തിന്‍െറ ദാസ നായ സീബയെ കണ്ടുമുട്ടി. അവന്‍െറ യടുക്കല്‍ രണ്ടു കഴുതകളുണ്ടായിരുന്നു. അവയുടെ പുറത്ത്‌ ഇരുനൂറ്‌ അപ്പവും നൂറ്‌ ഉണക്കമുന്തിരിക്കുലയും നൂറുകുല വേനല്‍കാലഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് ഒലിവുമല കടന്ന് അൽപ്പദൂരം ചെന്നപ്പോൾ മെഫീബോശെത്തിന്റെ കാര്യസ്ഥനായ സീബായെ കണ്ടുമുട്ടി. അദ്ദേഹം ദാവീദിനെ കാണുന്നതിനായി കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ കോപ്പിട്ടതും ഭാരം കയറ്റിയതുമായ രണ്ടു കഴുതകളും ഉണ്ടായിരുന്നു. ആ കഴുതകളുടെ പുറത്ത് ഇരുനൂറ് അടയും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിപ്പഴക്കട്ടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.