2 Samuel 16:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് അബീശായിയോടും തന്‍റെ സകല ഭൃത്യന്മാരോടുമായി പറഞ്ഞു: “എന്‍റെ സ്വന്തം മകന്‍തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അങ്ങനെയെങ്കില്‍ ഈ ബെന്യാമീന്‍ഗോത്രക്കാരന്‍ ചെയ്യുന്നതില്‍ എന്താണ് അദ്ഭുതം? അവനെ വെറുതേ വിടൂ, അവന്‍ ശപിക്കട്ടെ; സര്‍വേശ്വരന്‍ കല്പിച്ചതുകൊണ്ടാണ് അവന്‍ ശപിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നലകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞത്: “ഇതാ, എന്റെ ദേഹത്തിൽനിന്നുതന്നെ പുറപ്പെട്ട മകൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോട് കല്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ദാവീദ് അബീശായിയോടും തന്‍റെ സകല ഭൃത്യന്മാരോടും പറഞ്ഞത്: എന്‍റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യന്‍ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിന്‍; അവന്‍ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ദാവീദ്‌ അബിഷായിയോടും തന്‍െറ ദാസന്‍മാരോടും പറഞ്ഞു: ഇതാ, എന്‍െറ മകന്‍ തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ഈ ബഞ്ചമിന്‍ വംശജന്‍ ഇങ്ങനെ ചെയ്യുന്നതില്‍ പിന്നെ എന്തദ്‌ഭുതം? അവനെ വെറുതെ വിട്ടേക്കൂ, അവന്‍ ശപിക്കട്ടെ. കര്‍ത്താവ്‌ കല്‍പിച്ചതുകൊണ്ടത്ര അവന്‍ ശപിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടുമായി പറഞ്ഞു: “എന്റെ മാംസമായ എന്റെ സ്വന്തമകൻ എനിക്കു പ്രാണഹാനി വരുത്താൻ നോക്കുന്നു. പിന്നെ ഈ ബെന്യാമീന്യൻ ചെയ്യുന്നതിൽ എന്താണാശ്ചര്യം. അയാളെ വിടുക, അയാൾ ശപിക്കട്ടെ. അങ്ങനെ ചെയ്യാൻ യഹോവ അയാളോടു കൽപ്പിച്ചിരിക്കുന്നു.