2 Samuel 16:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ യജമാനന്‍റെ പുത്രനെയല്ലാതെ മറ്റാരെ ഞാന്‍ സേവിക്കും. അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ ഞാന്‍ അങ്ങയെയും സേവിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
അനന്തരം അബ്ശാലോം അഹിഥോഫെലിനോടുനാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങള്‍ ആലോചിച്ചു പറവിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്‍റെ മകനെ അല്ലയോ? ഞാന്‍ നിന്‍റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എന്‍െറ യജമാനന്‍െറ മകനെയല്ലാതെ ഞാന്‍ ആരെ സേവിക്കും? നിന്‍െറ പിതാവിനെ സേവിച്ചതുപോലെതന്നെ, ഇനി ഞാന്‍ നിന്നെ സേവിക്കും, ഹൂഷായി മറുപടി പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതും കൂടാതെ, ആരെയാണു ഞാൻ സേവിക്കേണ്ടത്? എന്റെ യജമാനന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.”