2 Samuel 16:23 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് അഹീഥോഫെല്‍ നല്‌കിയിരുന്ന ഏത് ഉപദേശവും ദൈവത്തിന്‍റെ അരുളപ്പാടുപോലെ കരുതിയിരുന്നു. ദാവീദും അബ്ശാലോമും അയാളുടെ ഉപദേശം അത്രയ്‍ക്ക് വിലമതിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അക്കാലത്തു അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നെ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെതന്നെ ആയിരുന്നു.
Malayalam Bible POC-ML 2013
അക്കാലത്ത് അഹിഥോഫെല്‍ നല്‍കിയ ഏതൊരുപദേശവും ദൈവവെളിപാടുപോലെ സ്വീകരിക്കപ്പെട്ടിരുന്നു. ദാവീദും അബ്‌സലോമും അവന്‍െറ ഉപദേശം അത്ര വിലമതിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്കാലത്ത് അഹീഥോഫെൽ നൽകുന്ന ഉപദേശങ്ങൾ ദൈവത്തിന്റെ അരുളപ്പാടുപോലെയായിരുന്നു. ആയതിനാൽ ദാവീദും അബ്ശാലോമും അഹീഥോഫെലിന്റെ ഉപദേശങ്ങളെ മാനിച്ചത് ആ വിധംതന്നെയായിരുന്നു.