2 Samuel 16:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിന്‍റെ യജമാനന്‍റെ മകന്‍ എവിടെ” എന്നു രാജാവു ചോദിച്ചു. സീബ പറഞ്ഞു: “അയാള്‍ യെരൂശലേമില്‍ത്തന്നെ പാര്‍ക്കുന്നു; തന്‍റെ പിതാവിന്‍റെ സിംഹാസനം ഇസ്രായേല്യര്‍ വീണ്ടെടുത്തു തനിക്കു നല്‌കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവൻ പറയുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു സീബയോടുഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബായജമാനനായ രാജാവേ, ഞാന്‍ നമസ്കരിക്കുന്നു; തിരുമുമ്പില്‍ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ യജമാനന്റെ മകൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന് സീബാ രാജാവിനോട്: “അവൻ യെരൂശലേമിൽ താമസിക്കുന്നു; എന്റെ അപ്പന്റെ രാജത്വം യിസ്രായേൽഗൃഹം ഇന്ന് എനിക്ക് തിരികെ തരുമെന്ന് അവൻ പറയുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ യജമാനന്‍റെ മകന്‍ എവിടെ എന്നു രാജാവ് ചോദിച്ചതിന് സീബ രാജാവിനോട്: അവന്‍ യെരൂശലേമിൽ പാര്‍ക്കുന്നു; യിസ്രായേൽഗൃഹം എന്‍റെ അപ്പന്‍റെ രാജത്വം ഇന്ന് എനിക്കു തിരികെ തരുമെന്ന് അവന്‍ പറയുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
നിന്‍െറ യജമാനന്‍െറ പുത്രന്‍ എവിടെ? രാജാവ്‌ അവനോടു ചോദിച്ചു. സീബ പറഞ്ഞു: അവന്‍ ജറുസലെമില്‍ പാര്‍ക്കുന്നു. തന്‍െറ പിതാവിന്‍െറ സിംഹാസനം ഇസ്രായേല്‍ക്കാര്‍ ഇന്ന്‌ തനിക്കു തിരികെത്തരുമെന്ന്‌ അവന്‍ കരുതുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ രാജാവു ചോദിച്ചു: “നിന്റെ യജമാനന്റെ പൗത്രൻ എവിടെ?” സീബാ അദ്ദേഹത്തോടു പറഞ്ഞു: “അദ്ദേഹം ജെറുശലേമിൽ പാർക്കുന്നു. കാരണം, ‘ഇന്ന് ഇസ്രായേൽഗൃഹം എന്റെ വലിയപ്പനായ ശൗലിന്റെ രാജത്വം എനിക്കു തിരികെത്തരും,’ എന്ന് അദ്ദേഹം പറയുന്നു.”