2 Samuel 17:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യോനാഥാനും അഹീമാസും കിണറ്റില്‍നിന്നു കയറിച്ചെന്നു ദാവീദുരാജാവിനോടു വിവരം പറഞ്ഞു: “നിങ്ങള്‍ വേഗം അക്കരയ്‍ക്കു പോകുക. അഹീഥോഫെല്‍ അങ്ങേക്കെതിരെ ഉപദേശം നല്‌കിയിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പോയശേഷം അവർ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ് രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ പോയശേഷം അവര്‍ കിണറ്റില്‍ നിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചുനിങ്ങള്‍ എഴുന്നേറ്റു വേഗം നദികടന്നു പോകുവിന്‍; ഇന്നിന്നപ്രാകരം അഹീഥോഫെല്‍ നിങ്ങള്‍ക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പോയശേഷം അവർ കിണറ്റിൽനിന്ന് കയറിച്ചെന്ന് ദാവീദ് രാജാവിനെ അറിയിച്ചു: “നിങ്ങൾ എഴുന്നേറ്റ് വേഗം നദികടന്നു പോകുവിൻ; ഇപ്രകാരമെല്ലാം അഹീഥോഫെൽ നിങ്ങൾക്ക് വിരോധമായി ആലോചന പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പോയശേഷം അവര്‍ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചു: നിങ്ങള്‍ എഴുന്നേറ്റു വേഗം നദി കടന്നുപോകുവിന്‍; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങള്‍ക്കു വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ പോയപ്പോള്‍ ജോനാഥാനും അഹിമാസും കിണ റ്റില്‍ നിന്നു കയറിച്ചെന്ന് ദാവീദ് രാജാവിനോടു പറഞ്ഞു. എഴുന്നേറ്റ് അതിവേഗം അക്കരെ കടക്കുക. അഹിഥോഫെല്‍ നിനക്കെതിരായി ആലോചന നടത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ഭൃത്യന്മാർ പോയിക്കഴിഞ്ഞപ്പോൾ അഹീമാസും യോനാഥാനും കിണറ്റിൽനിന്നു കയറി; ദാവീദുരാജാവിനെ വിവരം അറിയിക്കാനായി പോകുകയും ചെയ്തു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഉടനടി പുറപ്പെട്ട് നദികടന്നു പോയാലും! അഹീഥോഫെൽ ഇന്നയിന്നവിധത്തിൽ അങ്ങേക്കെതിരായി ഉപദേശം കൊടുത്തിരിക്കുന്നു.”