2 Samuel 17:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദും അനുയായികളും യോര്‍ദ്ദാന്‍നദി കടന്നു. നേരം വെളുത്തപ്പോഴേക്കും അവരെല്ലാം നദിക്കക്കരെ എത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോർദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോർദ്ദാൻ കടക്കാതെ ഒരുത്തൻപോലും ശേഷിച്ചില്ല.
Malayalam 1992 MBSI
ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോര്‍ദ്ദാന്‍ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോര്‍ദ്ദാന്‍ കടക്കാതെ ഒരുത്തന്‍ പോലും ശേഷിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ ദാവീദും കൂടെയുള്ള ജനങ്ങളും എഴുന്നേറ്റ് യോർദ്ദാൻ കടന്നു; നേരം പുലരുമ്പോൾ യോർദ്ദാൻ കടക്കാതെ ഒരുവൻപോലും ശേഷിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോര്‍ദ്ദാന്‍ കടന്നു; നേരം വെളുക്കുമ്പോഴേക്ക് യോര്‍ദ്ദാന്‍ കടക്കാതെ ഒരുത്തന്‍പോലും ശേഷിച്ചില്ല.
Malayalam Bible POC-ML 2013
അപ്പോള്‍ ദാവീദും കൂടെയുള്ളവരും ജോര്‍ദാന്‍ കടന്നു. നേരം വെളുക്കാറായപ്പോഴേക്കും എല്ലാവരും ജോര്‍ദാന്‍ കടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ദാവീദും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും രാത്രിയിൽത്തന്നെ യോർദാൻ കടന്നു. നേരം പുലരുമ്പോൾ യോർദാൻ കടക്കാത്ത യാതൊരുവനും ഉണ്ടായിരുന്നില്ല.