2 Samuel 17:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹൂശായി അടുത്തുവന്നപ്പോള്‍, അബ്ശാലോം അയാളോട്, അഹീഥോഫെലിന്‍റെ അഭിപ്രായം പറഞ്ഞു. “അതുപോലെ ചെയ്കയാണോ വേണ്ടത്? നീ എന്തു പറയുന്നു” എന്നു ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോടു: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.
Malayalam 1992 MBSI
ഹൂശായി അബ്ശാലോമിന്റെ അടുക്കല്‍ വന്നപ്പോള്‍ അബ്ശാലോം അവനോടുഇന്നിന്നപ്രാകരം അഹീഥോഫെല്‍ പറഞ്ഞിരിക്കുന്നു; അവന്‍ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കില്‍ നീ പറക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “അഹീഥോഫെൽ ഞങ്ങൾക്കുതന്ന ഉപദേശം ഇതാണ്; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോള്‍ അബ്ശാലോം അവനോട്: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവന്‍ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ എത്തിയപ്പോള്‍ അബ്‌സലോം പറഞ്ഞു: അഹിഥോഫെലിന്‍െറ ഉപദേശം ഇതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹൂശായി വന്നെത്തിയപ്പോൾ അബ്ശാലോം അയാളോടു പറഞ്ഞു: “അഹീഥോഫെൽ ഈ വിധം ഉപദേശിക്കുന്നു; അയാൾ പറഞ്ഞതുപോലെയല്ലേ നാം ചെയ്യേണ്ടത്? അതല്ലെങ്കിൽ താങ്കളുടെ ഉപദേശം എന്താണ്?”