2 Samuel 18:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“മുമ്പേ വരുന്നവന്‍ സാദോക്കിന്‍റെ മകനായ അഹീമാസിനെപ്പോലെയിരിക്കുന്നു” എന്നു കാവല്‌ക്കാരന്‍ പറഞ്ഞു. അപ്പോള്‍ രാജാവു പറഞ്ഞു: “അവന്‍ നല്ലവന്‍, അവന്‍ സദ്‍വാര്‍ത്ത കൊണ്ടുവരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവല്ക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ഒന്നാമത്തവന്റെ ഔട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഔട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവല്‍ക്കാരന്‍ പറഞ്ഞു. അതിന്നു രാജാവുഅവന്‍ നല്ലവന്‍; നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒന്നാമത്തവന്‍റെ ഓട്ടം സാദോക്കിന്‍റെ മകനായ അഹീമാസിന്‍റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരന്‍ പറഞ്ഞു. അതിനു രാജാവ്: അവന്‍ നല്ലവന്‍; നല്ല വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കാവല്‍ക്കാരന്‍ പറഞ്ഞു: മുമ്പേഓടിവരുന്നവന്‍ സാദോക്കിന്‍െറ മകന്‍ അഹിമാസിനെപ്പോലെയിരിക്കുന്നു. രാജാവ്‌ പ്രതിവചിച്ചു: അവന്‍ നല്ലവനാണ്‌; അവന്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഓടിവരുന്നവരിൽ ആദ്യത്തെ ആൾ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെ എനിക്കുതോന്നുന്നു,” എന്ന് കാവൽക്കാരൻ പറഞ്ഞു. “അവൻ നല്ലവനാണ്; അവൻ ശുഭവർത്തമാനം കൊണ്ടുവരുന്നു,” എന്നു രാജാവു പറഞ്ഞു.