2 Samuel 19:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവിന്‍റെ കുടുംബാംഗങ്ങളെ ഇക്കരെ കടത്താനും അദ്ദേഹത്തിന്‍റെ ഇംഗിതം നിറവേറ്റാനുമായി അവര്‍ നദി കടന്നുചെന്നു. ഗേരയുടെ പുത്രനായ ശിമെയി യോര്‍ദ്ദാന്‍നദി കടക്കാന്‍ ഒരുങ്ങുന്ന രാജാവിന്‍റെ മുമ്പില്‍ വീണു നമസ്കരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു:
Malayalam 1992 MBSI
രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോള്‍ ഗേരയുടെ മകനായ ശിമെയി യോര്‍ദ്ദാന്‍ കടപ്പാന്‍ പോകുന്ന രാജാവിന്റെ മുമ്പില്‍ വീണു രാജാവിനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടക്കുവാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവിന്‍റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോള്‍ ഗേരയുടെ മകനായ ശിമെയി യോര്‍ദ്ദാന്‍ കടപ്പാന്‍ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു:
Malayalam Bible POC-ML 2013
രാജകുടുംബത്തെ ഇക്കരെ കടത്താനും അവന്‍െറ ഇഷ്‌ടം ചെയ്യാനും അവര്‍ നദികടന്നു ചെന്നു. രാജാവു നദികടക്കാന്‍ തുടങ്ങവെ, ഗേരയുടെ മകന്‍ ഷിമെയി അവന്‍െറ മുന്‍പില്‍ താണുവീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജഗൃഹത്തെ ഇക്കരയ്ക്ക് ആനയിക്കാനും രാജഹിതം നിറവേറ്റുവാനുമായി അവർ യോർദാന്റെ കടവു കടന്നെത്തി. ഗേരയുടെ മകനായ ശിമെയി യോർദാൻ കടന്നെത്തിയപ്പോൾ അദ്ദേഹം രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു.