2 Samuel 19:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ രാജാവ് പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ എന്തു കാര്യം? നിങ്ങള്‍ എന്‍റെ എതിരാളികള്‍ ആവുകയാണോ? ഞാന്‍ തന്നെയാണല്ലോ ഇസ്രായേലിന്‍റെ രാജാവ്. ഇന്ന് ഒരു ഇസ്രായേല്യനെയും കൊല്ലാന്‍ പാടില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിന്നു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു ദാവീദ്സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? ഇന്നു യിസ്രായേലില്‍ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിന്നു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരാളികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിന് രാജാവെന്ന് ഞാൻ അറിയുന്നില്ലയോ? എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്ക് എതിരികളാകേണ്ടതിന് എനിക്കും നിങ്ങള്‍ക്കും തമ്മിൽ എന്ത്? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിനു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ദാവീദ്‌ പറഞ്ഞു: സെരൂയയുടെ പുത്രന്‍മാരേ, നിങ്ങള്‍ക്കെന്തു കാര്യം? നിങ്ങള്‍ എനിക്കു ശല്യം ഉണ്ടാക്കാന്‍ നോക്കുന്നുവോ? ഇസ്രായേലില്‍ ആരെയെങ്കിലും ഇന്നു വധിക്കുകയോ? ഞാനിന്ന്‌ ഇസ്രായേലിന്‍െറ രാജാവാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു ദാവീദ്, “സെരൂയാപുത്രന്മാരേ! ഈ വിഷയത്തിൽ നിങ്ങൾക്ക് എന്തുകാര്യം? എന്ത് അധികാരംകൊണ്ടാണ് നിങ്ങൾ ഈ കാര്യത്തിൽ ഇടപെടുന്നത്? ഇന്ന് ഇസ്രായേലിൽ ആരെങ്കിലും വധിക്കപ്പെടണമോ? ഇന്നു ഞാൻ ഇസ്രായേലിനു മുഴുവനും രാജാവാണെന്ന് എനിക്കറിഞ്ഞുകൂടേ?” എന്നു പറഞ്ഞു.