2 Samuel 19:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് യുദ്ധത്തില്‍ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവര്‍ പട്ടണത്തിലേക്കു മടങ്ങിവന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
Malayalam 1992 MBSI
ആകയാല്‍ യുദ്ധത്തില്‍ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ യുദ്ധത്തിൽ തോറ്റോടി നാണിച്ച് ഒളിച്ചുവരുന്നതുപോലെ ജനം അന്ന് പട്ടണത്തിലേക്ക് ഒളിച്ചുകടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്ക് ഒളിച്ചുകടന്നു.
Malayalam Bible POC-ML 2013
തോറ്റോടുന്നവരെപ്പോലെ ലജ്‌ജിച്ച് അവര്‍ പട്ട ണത്തിലേക്കു പതുങ്ങിക്കയറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പടയിൽനിന്നു തോറ്റോടി നാണംകെട്ടു വരുന്നവരെപ്പോലെ ജനമെല്ലാം അന്നു നഗരത്തിലേക്ക് പാത്തും പതുങ്ങിയും കടന്നുവന്നു.