2 Samuel 19:42 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യെഹൂദ്യര്‍ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാര്‍ച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങള്‍ എന്തിനു കോപിക്കുന്നു? രാജാവിന്‍റെ ചെലവില്‍ ഞങ്ങള്‍ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോടു: രാജാവു ഞങ്ങൾക്കു അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങൾ കോപിക്കുന്നതു എന്തിന്നു? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
അതിന്നു യെഹൂദാപുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍ പുരുഷന്മാരോടുരാജാവു ഞങ്ങള്‍ക്കു അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങള്‍ കോപിക്കുന്നതു എന്തിന്നു? ഞങ്ങള്‍ രാജാവിന്റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യെഹൂദാപുരുഷന്മാർ എല്ലാവരും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആയതുകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ? എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് യെഹൂദാപുരുഷന്മാരൊക്കെയും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങള്‍ക്ക് അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നെ; അതിനു നിങ്ങള്‍ കോപിക്കുന്നത് എന്തിന്? ഞങ്ങള്‍ രാജാവിന്റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
യൂദായിലെ ജനം ഇസ്രായേല്യരോടു പറഞ്ഞു: രാജാവു ഞങ്ങളുടെ സ്വന്തമായതുകൊണ്ട് നിങ്ങള്‍ ക്‌ഷോഭിക്കുന്നതെന്തിന്? രാജാവിന്‍െറ ചെലവിലാണോ ഞങ്ങളുടെ ഭക്‌ഷണം? അവന്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം തന്നോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാജനമെല്ലാം ഇസ്രായേൽജനത്തോടു മറുപടി പറഞ്ഞു: “രാജാവു ഞങ്ങളുടെ അടുത്ത ബന്ധുക്കാരനായതുകൊണ്ട് ഞങ്ങളിതു ചെയ്തു. നിങ്ങൾ അതിനു ക്ഷോഭിക്കുന്നതെന്തിന്? രാജാവിനു കഴിക്കാനുള്ളതു വല്ലതും ഞങ്ങൾ തിന്നോ? ഞങ്ങൾ എന്തെങ്കിലും സ്വന്തമാക്കിയെടുത്തോ?”