2 Samuel 19:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂര്‍വം സംസാരിക്കുക. അല്ലെങ്കില്‍ ഈ രാത്രിയില്‍ അവരില്‍ ഒരാള്‍പോലും അങ്ങയുടെ കൂടെ പാര്‍ക്കാന്‍ ഉണ്ടായിരിക്കുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അനര്‍ഥമായിരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയ അനർത്ഥമായ്തീരും.
Malayalam 1992 MBSI
ആകയാല്‍ ഇപ്പോള്‍ എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതല്‍ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ത്ഥത്തെക്കാളും വലിയ അനര്‍ത്ഥമായ്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്കുക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടി താമസിക്കുകയില്ല; അത് നിന്റെ യൗവനം മുതൽ ഇന്നുവരെ നിനക്ക് ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയതായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ഇപ്പോള്‍ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ഥത്തെക്കാളും വലിയ അനര്‍ഥമായിത്തീരും.
Malayalam Bible POC-ML 2013
അതുകൊണ്ട്, എഴുന്നേറ്റ് അങ്ങയുടെ ഭൃത്യന്‍മാരോടു ദയവായി സംസാരിക്കുക, അങ്ങ് ഇതു ചെയ്യുന്നില്ലെങ്കില്‍ അവരില്‍ ഒരുവന്‍ പോലും നാളെ പ്രഭാതമാകുമ്പോള്‍ അങ്ങയോടൊപ്പമുണ്ടാവില്ലെന്ന് കര്‍ത്താവിന്‍െറ നാമത്തില്‍ ഞാന്‍ സത്യംചെയ്യുന്നു; അത് അങ്ങയുടെയൗവനം മുതല്‍ ഇന്നുവരെ അങ്ങേക്കു സംഭവിച്ചിട്ടുള്ള എല്ലാ തിന്‍മകളെയുംകാള്‍ ഭയങ്കരമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് ഉടനെ പുറത്തുവന്ന് അങ്ങയുടെ ജനത്തെ അഭിനന്ദിക്കണം! അപ്രകാരം ചെയ്യുന്നതിന് പുറത്തേക്കു വരാത്തപക്ഷം ഞാനിതാ, യഹോവയുടെ നാമത്തിൽ ആണയിട്ടുപറയുന്നു, ഇന്നു സന്ധ്യയാകുമ്പോഴേക്കും അങ്ങയുടെകൂടെ ഒരൊറ്റയാൾപോലും ഉണ്ടായിരിക്കുകയില്ല. അങ്ങയുടെ യൗവനകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള സകല അനർഥങ്ങളെക്കാളും അതു ഗുരുതരമായിരിക്കുകയും ചെയ്യും.”