2 Samuel 2:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്‍റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കല്‍ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്‍റെ ഭൃത്യന്മാരും കുളത്തിന്‍റെ ഒരു വശത്തും യോവാബും ദാവീദിന്‍റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
Malayalam 1992 MBSI
അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര്‍ കുളത്തിന്റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ഭടന്മാരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികിൽ അവരെ കണ്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്‍റെ ചേവകരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ നേരിട്ടു; അവര്‍ കുളത്തിന്‍റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്‍റെ അപ്പുറത്തും ഇരുന്നു.
Malayalam Bible POC-ML 2013
സെരൂയയുടെ മകന്‍ യോവാബും ദാവീദിന്‍െറ ഭൃത്യന്‍മാരും ഗിബയോനിലെ കുളത്തിനരികെ വച്ച്‌ അവരെ കണ്ടുമുട്ടി. അവര്‍ കുളത്തിനിരുവശത്തായി ഇരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ആളുകളും പുറപ്പെട്ടുവന്ന് ഗിബെയോനിലെ കുളത്തിന്നരികെവെച്ച് അവരെ കണ്ടുമുട്ടി. ഇരുകൂട്ടരും കുളത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിപ്പുറപ്പിച്ചു.