2 Samuel 2:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു പറഞ്ഞിട്ടും അവന്‍ അബ്നേരിനെ പിന്തുടരുകതന്നെ ചെയ്തു. അതുകൊണ്ട് അബ്നേര്‍ തന്‍റെ കുന്തം പിറകോട്ടാഞ്ഞ് അസാഹേലിന്‍റെ വയറിനു കുത്തി. അതു വയറു തുളച്ചു പിന്‍ഭാഗത്തു വന്നു; അവന്‍ അവിടെത്തന്നെ മരിച്ചുവീണു. ഇതു കണ്ട് അവിടെ എത്തിയ എല്ലാവരും സ്തംഭിച്ചു നിന്നുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി.
Malayalam 1992 MBSI
എന്നാറെയും വിട്ടുമാറുവാന്‍ അവന്നു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെ തന്നെ വീണു മരിച്ചു. അസാഹേല്‍ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നിട്ടും പിന്തിരിയുവാൻ അവൻ വിസമ്മതിച്ചു; അതിനാൽ അബ്നേർ അവനെ കുന്തത്തിന്റെ മുനകൊണ്ട് വയറ്റത്ത് കുത്തി; കുന്തം മറുവശത്തുവന്നു; അവൻ അവിടെതന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്ത് വന്നവരെല്ലാം സ്തംഭിച്ചുനിന്നുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെയും വിട്ടുമാറുവാന്‍ അവനു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പുറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.
Malayalam Bible POC-ML 2013
എന്നിട്ടും അവന്‍ വിട്ടുമാ റാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്‌നേര്‍ തന്‍െറ കുന്തത്തിന്‍െറ പിന്‍ഭാഗംകൊണ്ട് അവന്‍െറ വയറിനു കുത്തി. വയറു തുളച്ചു കുന്തം പുറത്തു ചാടി. അവന്‍ അവിടെത്തന്നെ മരിച്ചുവീണു. അവിടെ എത്തിയവരെല്ലാം സ്‌തബ്‌ധരായി നിന്നുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ പിൻതുടരുന്നതു വിട്ടുമാറാൻ അസാഹേൽ കൂട്ടാക്കിയില്ല. അതിനാൽ അബ്നേർ തന്റെ കുന്തത്തിന്റെ പിൻതല അസാഹേലിന്റെ വയറ്റിൽ കുത്തിക്കടത്തി. കുന്തം അദ്ദേഹത്തിന്റെ പിറകുവശത്തൂടെ വെളിയിൽ വന്നു. അയാൾ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്തേക്കു വന്ന എല്ലാവരും അവിടെ തരിച്ചുനിന്നുപോയി.