2 Samuel 2:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്നേരും അയാളുടെ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബായിലൂടെ നടന്നു; അവര്‍ യോര്‍ദ്ദാന്‍ നദി കടന്ന് അടുത്ത ദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു യോർദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി.
Malayalam 1992 MBSI
അബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയില്‍കൂടി നടന്നു യോര്‍ദ്ദാന്‍ കടന്നു ബിത്രോനില്‍കൂടി ചെന്നു മഹനയീമില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്നേരും അവന്റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽകൂടി ചെന്ന് മഹനയീമിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്ന് യോര്‍ദ്ദാന്‍ കടന്ന് ബിത്രോനിൽക്കൂടി ചെന്ന് മഹനയീമിൽ എത്തി.
Malayalam Bible POC-ML 2013
അബ്‌നേറും അവന്‍െറ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബാവഴി നടന്നു. അവര്‍ ജോര്‍ദാന്‍ കടന്ന് പിറ്റേ ദിവസം ഉച്ചവരെയാത്രചെയ്‌ത് മഹനയീമിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നു രാത്രിമുഴുവൻ അബ്നേരും കൂട്ടരും അരാബയിലൂടെ സഞ്ചരിച്ചു. അവർ യോർദാൻ കടന്ന് പ്രഭാതംമുഴുവനും യാത്രതുടർന്നു മഹനയീമിലെത്തി.