2 Samuel 2:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസാഹേലിന്‍റെ മൃതശരീരം അവര്‍ ബേത്‍ലഹേമില്‍ അവന്‍റെ പിതാവിന്‍റെ കല്ലറയില്‍ സംസ്കരിച്ചു; അവര്‍ രാത്രി മുഴുവന്‍ യാത്ര ചെയ്തു പ്രഭാതമായപ്പോള്‍ ഹെബ്രോനില്‍ മടങ്ങിയെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അസാഹേലിനെ അവർ എടുത്തു ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചെക്കു ഹെബ്രോനിൽ എത്തി.
Malayalam 1992 MBSI
അസാഹേലിനെ അവര്‍ എടുത്തു ബേത്ത്ളേഹെമില്‍ അവന്റെ അപ്പന്റെ കല്ലറയില്‍ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കു ഹെബ്രോനില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അസാഹേലിനെ അവർ എടുത്ത് ബേത്ലഹേമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അസാഹേലിനെ അവര്‍ എടുത്തു ബേത്‍ലഹേമിൽ അവന്‍റെ അപ്പന്‍റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്‍റെ ആളുകളും രാത്രി മുഴുവനും നടന്ന് പുലര്‍ച്ചയ്ക്കു ഹെബ്രോനിൽ എത്തി.
Malayalam Bible POC-ML 2013
അവര്‍ അസഹേലിനെ ബേത്‌ലെഹെമില്‍ അവന്‍െറ പിതാവിന്‍െറ കല്ലറയില്‍ അടക്കം ചെയ്‌തു. യോവാബും ആളുകളും രാത്രിമുഴുവന്‍ നടന്ന്‌ നേരം പുലര്‍ന്നപ്പോള്‍ ഹെബ്രാണിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അസാഹേലിനെ എടുത്ത് ബേത്ലഹേമിൽ അദ്ദേഹത്തിന്റെ പിതാവിന്റെ കല്ലറയിൽ അടക്കംചെയ്തു. പിന്നെ യോവാബും കൂടെയുള്ളവരും രാത്രിമുഴുവൻ സഞ്ചരിച്ച് പ്രഭാതത്തിൽ ഹെബ്രോനിൽ തിരിച്ചെത്തി.