2 Samuel 2:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ കരുത്തുള്ളവരും ധീരരും ആയിരിക്കുക; നിങ്ങളുടെ യജമാനനായ ശൗലിന്‍റെ മരണംമൂലം യെഹൂദ്യയിലെ ജനം അവരുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍; നിങ്ങളുടെ യജമാനനായ ശൌല്‍ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ; നിങ്ങൾ ധീരന്മാരായിരിക്കുവിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ അവർ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു” എന്ന് പറയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
Malayalam Bible POC-ML 2013
നിങ്ങള്‍ ഇതു ചെയ്‌തതുകൊണ്ട് ഞാനും നിങ്ങളോടു ദയ കാണിക്കും. നിങ്ങളുടെ കരങ്ങള്‍ ശക്‌തമായിരിക്കട്ടെ! ധീരന്‍മാരായിരിക്കുവിന്‍. നിങ്ങളുടെയജമാനനായ സാവൂള്‍ മരിച്ചു;യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ശക്തരും ധീരരുമായിരിക്കുക! നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചല്ലോ! യെഹൂദാജനം എന്നെ അവർക്കു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.”