2 Samuel 20:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്‍ഗോത്രത്തിലെ ബിക്രിയുടെ പുത്രന്‍ ശേബ എന്ന ഒരു നീചനായ മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ കാഹളമൂതി പറഞ്ഞു: “ദാവീദുമായി നമുക്ക് എന്തു ബന്ധം? യിശ്ശായിയുടെ പുത്രനില്‍ നമുക്ക് എന്ത് അവകാശം? ഇസ്രായേല്യരേ, നിങ്ങള്‍ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ കാഹളം ഊതിദാവീദിങ്കല്‍ നമുക്കു ഔഹരി ഇല്ല; യിശ്ശായിയുടെ മകങ്കല്‍ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള്‍ വീട്ടിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ എല്ലാവരും വീട്ടിലേക്കു പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ കാഹളം ഊതി: ദാവീദിങ്കൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള്‍ വീട്ടിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഷേബ എന്നു പേരുള്ള ഒരു നീചന്‍ ഉണ്ടായിരുന്നു. ബഞ്ചമിന്‍ഗോത്രത്തില്‍പെട്ട ബിക്രിയുടെ മകനായ അവന്‍ കാഹളമൂതി വിളിച്ചുപറഞ്ഞു: ദാവീദുമായി നമുക്കു പങ്കില്ല. ജസ്‌സെയുടെ പുത്രനുമായി നമുക്ക് ഇടപാടില്ല. ഇസ്രായേലേ, നിങ്ങള്‍ വീട്ടിലേക്കു മടങ്ങുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെന്യാമീൻഗോത്രക്കാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു നീചൻ ഉണ്ടായിരുന്നു. അവൻ കാഹളം ഊതിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമുക്ക് ദാവീദിൽ യാതൊരു ഓഹരിയുമില്ല, യിശ്ശായിപുത്രനിൽ യാതൊരു പങ്കുമില്ല! ഇസ്രായേലേ, ഓരോരുത്തനും അവനവന്റെ കൂടാരത്തിലേക്കു മടങ്ങിപ്പോകുക!”