2 Samuel 20:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബിന്‍റെ കൈയിലിരുന്ന വാള്‍ അമാസ ശ്രദ്ധിച്ചില്ല. യോവാബ് അയാളുടെ വയറ്റത്തു കുത്തി; കുടല്‍ പുറത്തു ചാടി നിലത്തു വീണു. പിന്നെയും ഒരു കുത്തുകൂടി വേണ്ടിവന്നില്ല; അയാള്‍ മരിച്ചു. പിന്നീട് യോവാബും സഹോദരനായ അബീശായിയും കൂടി ബിക്രിയുടെ പുത്രനായ ശേബയെ പിന്തുടര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
Malayalam 1992 MBSI
എന്നാല്‍ യോവാബിന്റെ കയ്യില്‍ വാള്‍ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടല്‍ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നത് അമാസാ ശ്രദ്ധിച്ചില്ല; യോവാബ് അവനെ വാൾകൊണ്ട് വയറ്റത്തു കുത്തി; അവന്റെ കുടൽമാല പുറത്തുവന്നു; രണ്ടാമത് കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യോവാബിന്‍റെ കൈയിൽ വാള്‍ ഇരിക്കുന്നത് അമാസ സൂക്ഷിച്ചില്ല; യോവാബ് അവനെ അതുകൊണ്ടു വയറ്റത്തു കുത്തി കുടൽ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചുപോയി. യോവാബും അവന്‍റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്‍ന്നു.
Malayalam Bible POC-ML 2013
യോവാബിന്‍െറ കൈയിലുണ്ടായിരുന്ന വാള്‍ അമാസ ശ്രദ്‌ധിച്ചില്ല.യോവാബ്‌ അവന്‍െറ വയറ്റത്തു കുത്തി. കുടല്‍ തറയില്‍ തെറിച്ചുവീണു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചു. പിന്നെയോവാബും അവന്‍െറ സഹോദരന്‍ അബിഷായിയും ബിക്രിയുടെ മകന്‍ ഷേബയെ അനുധാവനം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാബിന്റെ പക്കലുള്ള വാൾ അയാൾ ശ്രദ്ധിച്ചില്ല. യോവാബ് അത് അയാളുടെ ഉദരത്തിൽ കുത്തിക്കയറ്റി; അയാളുടെ കുടൽമാല പുറത്തുചാടി. അമാസ മരിച്ചു; അയാളെ രണ്ടാമതൊന്നു കുത്തേണ്ടതായി വന്നില്ല. തുടർന്ന് യോവാബും അദ്ദേഹത്തിന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിൻതുടർന്നു.