2 Samuel 20:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബിന്‍റെ സൈനികരില്‍ ഒരാള്‍ അമാസയുടെ മൃതശരീരത്തിന്‍റെ അടുത്തുനിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിന്‍റെയും ദാവീദിന്‍റെയും പക്ഷത്തുള്ളവര്‍ യോവാബിനെ അനുഗമിക്കട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
യോവാബിന്റെ ബാല്യക്കാരില്‍ ഒരുത്തന്‍ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബിന്റെ ആളുകളിൽ ഒരുവൻ അമാസയ്ക്കരികിൽ നിന്നുകൊണ്ട്: “യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബിന്‍റെ ബാല്യക്കാരിൽ ഒരുത്തന്‍ അതിനരികെ നിന്നുകൊണ്ടു യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യോവാബിന്‍െറ പടയാളികളിലൊരുവന്‍ അമാസയുടെ മൃത ശരീരത്തിനരികെ നിന്നു വിളിച്ചുപറഞ്ഞു:യോവാബിന്‍െറയും ദാവീദിന്‍െറയും പക്‌ഷത്തുള്ളവര്‍ യോവാബിനെ അനുഗമിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാബിന്റെ ആൾക്കാരിൽ ഒരുവൻ അമാസയുടെ ശവത്തിനരികെ നിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിനോടു കൂറുള്ളവരും ദാവീദിന്റെ പക്ഷത്തുള്ളവരും യോവാബിനെ പിൻതുടരട്ടെ!”