2 Samuel 20:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമാസയുടെ ജഡം രക്തത്തില്‍ കുളിച്ചു വഴിമധ്യേ കിടക്കുകയായിരുന്നു. ആ വഴി വന്നവര്‍ അതു നോക്കിനിന്നതുകൊണ്ട് അയാള്‍ അമാസയുടെ ജഡം വയലിലേക്കു വലിച്ചുമാറ്റി, ഒരു തുണികൊണ്ട് അതു മൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
Malayalam 1992 MBSI
അമാസാ വഴിനടുവില്‍ രക്തത്തില്‍ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നിലക്കുന്നു എന്നു കണ്ടിട്ടു അവന്‍ അമാസയെ വഴിയില്‍നിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നിലക്കുന്നു എന്നു കാണ്‍കകൊണ്ടു അവന്‍ ഒരു വസ്ത്രം അവന്റെമേല്‍ ഇട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമാസാ പെരുവഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ട് ജനമെല്ലാം നില്ക്കുന്നു എന്ന് കണ്ടിട്ട് അവൻ അമാസയെ പെരുവഴിയിൽനിന്ന് വയലിലേക്ക് മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്ന് കണ്ടതിനാൽ അവൻ ഒരു വസ്ത്രം അവന്റെമേൽ മൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമാസ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ട് അവന്‍ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാണ്‍കകൊണ്ട് അവന്‍ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
Malayalam Bible POC-ML 2013
അമാസയുടെ ശരീരം രക്‌തത്തില്‍ മുങ്ങി വഴിമധ്യേ കിടക്കുകയായിരുന്നു. കടന്നുവന്നവര്‍ അതു കണ്ടുനിന്നു. എല്ലാവരും നില്‍ക്കുന്നു എന്നു കണ്ടിട്ട് ഒരുവന്‍ അമാസയുടെ ശരീരം വലിച്ച് വയലിലിട്ട് ഒരു തുണികൊണ്ടു മൂടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമാസ നടുവഴിയിൽ ചോരയിൽ കുളിച്ചു കിടന്നിരുന്നു. പടയാളികളെല്ലാം അവിടെ വരുമ്പോൾ നിൽക്കുന്നതായി ഒരുവൻ കണ്ടു. അമാസയുടെ അരികെ വന്നെത്തുന്നവരെല്ലാം അവിടെ നിൽക്കുന്നതായി അയാൾ മനസ്സിലാക്കി. അയാൾ ആ ശവം വയലിലേക്കു വലിച്ചുമാറ്റി ഒരു തുണിയും അതിന്മേൽ ഇട്ടു.