2 Samuel 20:16 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ വിവേകവതിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു; അവള്‍ മതിലിന്‍റെ മുകളില്‍നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: “കേട്ടാലും, കേട്ടാലും; യോവാബ് ഇവിടംവരെ ഒന്നു വരാന്‍ പറയണേ; അദ്ദേഹത്തോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: “കേൾക്കുവിൻ, കേൾക്കുവിൻ; ഞാൻ യോവാബിനോട് സംസാരിക്കേണ്ടതിന് അടുത്തുവരുവാൻ അവനോട് പറയുവിൻ” എന്ന് പട്ടണത്തിൽനിന്ന് വിളിച്ചുപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ജ്ഞാനമുള്ള ഒരു സ്ത്രീ: കേള്‍പ്പിന്‍, കേള്‍പ്പിന്‍; ഞാന്‍ യോവാബിനോടു സംസാരിക്കേണ്ടതിന് ഇവിടെ അടുത്തുവരുവാന്‍ അവനോടു പറവിന്‍ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ വിവേകവതിയായ ഒരുവള്‍ പട്ടണത്തില്‍നിന്നു വിളിച്ചുപറഞ്ഞു: കേള്‍ക്കുക, ഞാന്‍, യോവാബിനോടു സംസാരിക്കേണ്ടതിന്‌ അവനോട്‌ ഇങ്ങോട്ടു വരാന്‍ പറയുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജ്ഞാനമുള്ള ഒരു സ്ത്രീ നഗരത്തിനുള്ളിൽനിന്ന് വിളിച്ചുപറഞ്ഞു: “ശ്രദ്ധിക്കുക! ശ്രദ്ധിക്കുക! ഞാൻ സംസാരിക്കേണ്ടതിന് യോവാബ് ഇവിടേക്കു നീങ്ങിവരണമെന്നു പറഞ്ഞാലും.”