2 Samuel 20:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബ് അവളുടെ അടുത്തു ചെന്നു. “അങ്ങു യോവാബു തന്നെയോ” എന്നവള്‍ ചോദിച്ചു. “അതേ” എന്ന് അയാള്‍ മറുപടി പറഞ്ഞു. അവള്‍ യോവാബിനോടു പറഞ്ഞു: “അടിയന്‍ പറയുന്നതു ശ്രദ്ധിച്ചുകേട്ടാലും.” “പറയൂ” എന്നു യോവാബു പ്രതിവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അടുത്തുചെന്നപ്പോള്‍നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവന്‍ പറഞ്ഞു. അവള്‍ അവനോടുഅടിയന്റെ വാക്കു കേള്‍ക്കേണമേ എന്നു പറഞ്ഞു. ഞാന്‍ കേള്‍ക്കാം എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അടുത്തുചെന്നപ്പോൾ: “നീ യോവാബോ?” എന്ന് ആ സ്ത്രീ ചോദിച്ചു. “അതേ” എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: “അടിയന്റെ വാക്ക് കേൾക്കണമേ” എന്നു പറഞ്ഞു. “ഞാൻ കേൾക്കുന്നുണ്ട്” എന്ന് അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അടുത്തുചെന്നപ്പോള്‍: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവന്‍ പറഞ്ഞു. അവള്‍ അവനോട്: അടിയന്‍റെ വാക്കു കേള്‍ക്കേണമേ എന്നു പറഞ്ഞു. ഞാന്‍ കേള്‍ക്കാം എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
യോവാബ്‌ അവളുടെ അടുത്തുചെന്നു. നീ യോവാബോ? അവള്‍ ചോദിച്ചു. അതേ, ഞാന്‍ തന്നെ, അവന്‍ പറഞ്ഞു. നിന്‍െറ ദാസി പറയുന്നതു ശ്രവിച്ചാലും, അവള്‍ അപേക്‌ഷിച്ചു. ഞാന്‍ ശ്രദ്‌ധിക്കുന്നു, അവന്‍ മറുപടി പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാബ് അവളുടെ സമീപത്തേക്കുചെന്നു. “അങ്ങാണോ യോവാബ്?” അവൾ ചോദിച്ചു. “അതേ! ഞാൻതന്നെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവൾ പറഞ്ഞു: “അങ്ങയുടെ ദാസിയായ അടിയനു പറയാനുള്ളതു ശ്രദ്ധിച്ചാലും!” “ഇതാ ഞാൻ ശ്രദ്ധിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.