2 Samuel 20:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലില്‍ ശാന്തതയും വിശ്വസ്തതയും ഉള്ളവരില്‍ ഒരുവളാണു ഞാന്‍. ഇസ്രായേലിലെ ഒരു അമ്മയായ ഈ നഗരത്തെയാണ് അങ്ങ് നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍വേശ്വരന്‍റെ അവകാശത്തില്‍പ്പെട്ട ഈ നഗരം അങ്ങ് എന്തിനു നശിപ്പിക്കുന്നു?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ യിസ്രായേലില്‍ സമാധാനവും വിശ്വസ്തതയും ഉള്ളവരില്‍ ഒരുത്തി ആകുന്നു; നീ യിസ്രായേലില്‍ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന്‍ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുവൾ ആകുന്നു; നീ യിസ്രായേലിൽ മാതാവായിരിക്കുന്ന ഒരു പട്ടണത്തെ നശിപ്പിക്കുവാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം വിഴുങ്ങിക്കളയുന്നത് എന്ത്?” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന്‍ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നത് എന്ത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അങ്ങനെ അവര്‍ കാര്യം തീര്‍ത്തുവന്നു. ഇസ്രായേലിലെ സമാധാനപ്രിയരും വിശ്വസ്‌തരുമായവരില്‍ ഒരാളാണ്‌ ഞാന്‍. ഇസ്രായേലിലെ ഒരു മാതാവായ ഈ നഗരത്തെനീ നശിപ്പിക്കാനൊരുങ്ങുന്നു. നീ കര്‍ത്താവിന്‍െറ അവകാശംവെട്ടി വിഴുങ്ങുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഇസ്രായേലിലെ സമാധാനപ്രിയയും വിശ്വസ്തതയുമുള്ള ഒരുവളാണ്. ഇസ്രായേലിനു മാതാവായ ഒരു നഗരത്തെ ഇന്ന് അങ്ങു നശിപ്പിക്കാൻ ഒരുങ്ങുന്നു. യഹോവയുടെ അവകാശത്തെ അങ്ങ് നശിപ്പിക്കാൻ തുനിയുന്നതെന്ത്?”

Recommended Reading