2 Samuel 20:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീംമലനാട്ടിലെ ബിക്രിയുടെ പുത്രന്‍ ശേബ ദാവീദുരാജാവിനെതിരെ മത്സരം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ കൈയില്‍ അവനെ ഏല്പിച്ചുതരിക; ഞങ്ങള്‍ പിന്‍വാങ്ങിക്കൊള്ളാം.” “അവന്‍റെ തല മതിലിന്‍റെ മുകളില്‍ക്കൂടി എറിഞ്ഞുതരാം” എന്നവള്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ് രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടു: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.
Malayalam 1992 MBSI
കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരന്‍ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാല്‍ മാത്രം മതി; ഞാന്‍ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടുഅവന്റെ തല മതിലിന്റെ മുകളില്‍നിന്നു നിന്റെ അടുക്കല്‍ ഇട്ടുതരും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ് രാജാവിനെതിരെ തന്റെ കരം ഉയർത്തിയിരിക്കുന്നു; അവനെ മാത്രം വിട്ടുതന്നാൽ മതി; ഞാൻ പട്ടണത്തെ വിട്ടുപോകും” എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: “നോക്കിക്കൊള്ളുക! അവന്റെ തല മതിലിന്റെ മുകളിൽനിന്ന് നിന്റെ അടുക്കൽ ഇട്ടുതരും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീം മലനാട്ടുകാരന്‍ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാന്‍ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: അവന്‍റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എഫ്രായിം മലനാട്ടില്‍നിന്നുള്ള ബിക്രിയുടെ മകന്‍ ഷേബ എന്നൊരുവന്‍ ദാവീദ് രാജാവിനെതിരേ കരം ഉയര്‍ത്തിയിരിക്കുന്നു. അവനെമാത്രം ഏല്‍പിച്ചുതരുക; ഞാന്‍ പട്ടണംവിട്ടു പൊയ്‌ക്കൊള്ളാം. ഇതാ, അവന്‍െറ തല മതിലിനു മീതേകൂടി നിന്‍െറ അടുത്തേക്ക് എറിഞ്ഞുതരാം, അവള്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ ഉദ്ദേശ്യം അതല്ല. എഫ്രയീം മലനാട്ടുകാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു മനുഷ്യൻ ദാവീദുരാജാവിനെതിരേ കരമുയർത്തിയിരിക്കുന്നു. ആ മനുഷ്യനെ ഏൽപ്പിച്ചുതന്നാൽ ഞാൻ നഗരത്തിൽനിന്നു പിൻവാങ്ങുന്നതായിരിക്കും.” “അവന്റെ തല മതിലിനുമീതേകൂടി അങ്ങയുടെ അടുത്തേക്ക് എറിഞ്ഞുതരുന്നതായിരിക്കും,” എന്ന് ആ സ്ത്രീ യോവാബിന് മറുപടികൊടുത്തു.