2 Samuel 20:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ പട്ടണനിവാസികളെ സമീപിച്ചു; തന്‍റെ ബുദ്ധിവൈഭവംകൊണ്ട് അവള്‍ അവരെ അതിനു സമ്മതിപ്പിച്ചു. അവര്‍ ശേബയുടെ തല വെട്ടിയെടുത്ത് മതിലിന്‍റെ മുകളില്‍ക്കൂടി യോവാബിന്‍റെ അടുക്കലേക്ക് എറിഞ്ഞുകൊടുത്തു. അപ്പോള്‍ അയാള്‍ കാഹളം ഊതി; സൈനികര്‍ പട്ടണം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി; യോവാബ് യെരൂശലേമില്‍ രാജാവിന്‍റെ അടുത്തേക്കും പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
Malayalam 1992 MBSI
അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താല്‍ സകലജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കല്‍ ഇട്ടുകൊടുത്തു; അപ്പോള്‍ അവന്‍ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമില്‍ രാജാവിന്റെ അടുക്കല്‍ മടങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ സ്ത്രീ ചെന്ന് തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ട് വീടുകളിലേക്ക് പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകല ജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോള്‍ അവന്‍ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
Malayalam Bible POC-ML 2013
അവള്‍ ജനത്തെ സമീപിച്ച് തന്‍െറ ജ്‌ഞാനത്താല്‍ അവരെ സമ്മതിപ്പിച്ചു. ബിക്രിയുടെ മകന്‍ ഷേബയുടെ തല അവര്‍ വെട്ടി യോവാബിന്‍െറ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അവന്‍ കാഹളമൂതി; സൈന്യം പട്ടണംവിട്ടു സ്വന്തം വീടുകളിലേക്കു പോയി;യോവാബ് ജറുസലെമില്‍ രാജാവിന്‍െറ അടുത്തേക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ആ സ്ത്രീ തന്റെ വിവേകപൂർവമായ ഉപദേശവുമായി ജനങ്ങളെ സമീപിച്ച് സകലജനത്തെയും സമ്മതിപ്പിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അദ്ദേഹം കാഹളമൂതി; പടയാളികൾ നഗരത്തിൽനിന്നു പിൻവാങ്ങി. ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങി; യോവാബും ജെറുശലേമിൽ രാജാവിന്റെ അടുത്തേക്കു മടങ്ങി.