2 Samuel 20:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് കൊട്ടാരത്തിലെത്തിയശേഷം കൊട്ടാരം സൂക്ഷിക്കാന്‍ നിയോഗിച്ചിരുന്ന പത്ത് ഉപഭാര്യമാരെയും വീട്ടുതടങ്കലിലാക്കി. അവരുടെ ദൈനംദിനാവശ്യങ്ങള്‍ നല്‌കിയെങ്കിലും അവരെ പ്രാപിച്ചില്ല. അവര്‍ ജീവിതകാലം മുഴുവന്‍ അവിടെ വിധവകളെപ്പോലെ ജീവിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
Malayalam 1992 MBSI
ദാവീദ് യെരൂശലേമില്‍ അരമനയില്‍ എത്തി; അരമന സൂക്ഷിപ്പാന്‍ പാര്‍പ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്ത:പുരത്തില്‍ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കല്‍ ചെന്നില്ല. അങ്ങനെ അവര്‍ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിക്കുവാൻ പാർപ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് ഉൾമുറിയിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുമായി ശാരീരിക ബന്ധം പുലർത്തിയില്ല. അങ്ങനെ അവർ മരണംവരെ അടയ്ക്കപ്പെട്ടവരായി വൈധവ്യം ആചരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാന്‍ പാര്‍പ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവര്‍ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
Malayalam Bible POC-ML 2013
ദാവീദ്‌ ജറുസലെമില്‍ തന്‍െറ കൊട്ടാരത്തിലെത്തി. കൊട്ടാരം സൂക്‌ഷിക്കാന്‍ ഏല്‍പിച്ചിരുന്ന പത്ത്‌ ഉപനാരികളെ വീട്ടുതടങ്കലിലാക്കി. അവരുടെ ജീവിതാവശ്യങ്ങള്‍ നല്‍കിയെങ്കിലും അവരുമായി അവന്‍ ശയിച്ചില്ല. അവര്‍ മരണംവരെ വീട്ടുതടങ്കലില്‍ വിധവകളെപ്പോലെ ജീവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് ജെറുശലേമിൽ തന്റെ അരമനയിൽ തിരിച്ചെത്തിയപ്പോൾ, താൻ അരമനയുടെ സൂക്ഷിപ്പിനായി ആക്കിയിരുന്ന പത്ത് വെപ്പാട്ടികളെയും അദ്ദേഹം കാവൽക്കാരുടെ മേൽനോട്ടത്തിലുള്ള ഒരു ഭവനത്തിലാക്കി. അവരുടെ ജീവിതാവശ്യങ്ങളെല്ലാം നൽകിയിരുന്നെങ്കിലും അദ്ദേഹം അവരോടുകൂടി കിടക്കപങ്കിട്ടില്ല. അവർ മരണപര്യന്തം വിധവകളെപ്പോലെ കാവൽക്കാരുടെ മേൽനോട്ടത്തിൽ തടവിലായിരുന്നു ജീവിച്ചത്.