2 Samuel 20:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിബെയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവര്‍ക്കെതിരെ വരുന്നത് അവര്‍ കണ്ടു; യോവാബു ധരിച്ചിരുന്ന പടച്ചട്ടയുടെ മീതെയുള്ള അരക്കെട്ടില്‍ വാള്‍ തൂക്കിയിട്ടിരുന്നു. അവന്‍ മുന്നോട്ട് നടന്നപ്പോള്‍ വാള്‍ ഉറയില്‍നിന്ന് ഊരി പുറത്തേക്കു തള്ളിനിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരെക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി.
Malayalam 1992 MBSI
അവര്‍ ഗിബെയോനിലെ വലിയ പാറയുടെ അടുക്കല്‍ എത്തിയപ്പോള്‍ അമാസാ അവര്‍ക്കെതിരെ വന്നു. എന്നാല്‍ യോവാബ് ധരിച്ചിരുന്ന പടയങ്കിമേല്‍ ഒരു കച്ചയില്‍ ഉറയോടുകൂടെ ഒരു വാള്‍ അരെക്കു കെട്ടിയിരിന്നു; അവന്‍ നടക്കുമ്പോള്‍ അതു വീണുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടി ഒരു വാൾ അരയ്ക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അത് വീണുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോള്‍ അമാസ അവര്‍ക്കെതിരേ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാള്‍ അരയ്ക്കു കെട്ടിയിരുന്നു; അവന്‍ നടക്കുമ്പോള്‍ അതു വീണുപോയി.
Malayalam Bible POC-ML 2013
അവര്‍ ഗിബയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവരെ സ്വീകരിക്കാന്‍ വന്നു. യോവാബ് പടച്ചട്ടയും അതിനുമീതേ വാള്‍ ഉറപ്പി ച്ചഅരപ്പട്ടയും ധരിച്ചിരുന്നു. അവന്‍ മുന്നോട്ടു നടന്നപ്പോള്‍ വാള്‍ പുറത്തേക്കു തള്ളിനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഗിബെയോനിലെ വലിയ പാറയിലെത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. യോവാബ് പടച്ചട്ടയണിഞ്ഞിരുന്നു. അതിനുമീതേ അരക്കെട്ടിൽ തുകൽവാറും കെട്ടിയിരുന്നു. അതിൽ ഉറയോടുകൂടിയ ഒരു വാൾ കെട്ടിയിരുന്നു. യോവാബു മുമ്പോട്ടു നീങ്ങിയപ്പോൾ അത് ഉറയിൽനിന്നു പുറത്തുവന്നു.