2 Samuel 20:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സഹോദരാ, സുഖം തന്നെയോ” എന്നു യോവാബ് അമാസയോടു ചോദിച്ചു; ചുംബനം ചെയ്യാന്‍ എന്ന ഭാവത്തില്‍ യോവാബു വലതുകൈകൊണ്ട് അമാസയുടെ താടിക്കു പിടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
Malayalam 1992 MBSI
യോവാബ് അമാസയോടുസഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാന്‍ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബ് അമാസയോട്: “സഹോദരാ, സുഖം തന്നേയോ” എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്യുവാൻ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബ് അമാസയോട്: സഹോദരാ, സുഖം തന്നെയോ എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്‍വാന്‍ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.
Malayalam Bible POC-ML 2013
സഹോദരാ, സുഖംതന്നെയോ എന്നു ചോദിച്ചുകൊണ്ട് യോവാബ് അമാസയെ ചുംബിക്കാന്‍ വലത്തുകൈകൊണ്ട് അവന്‍െറ താടിക്കു പിടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സുഖംതന്നെയോ സഹോദരാ,” എന്ന് യോവാബ് അമാസയോടു ചോദിച്ചു. അതിനുശേഷം അദ്ദേഹം അടുത്തുവന്ന് ചുംബനം ചെയ്യാനെന്ന ഭാവേന വലതുകരംകൊണ്ട് അമാസയുടെ താടിക്കുപിടിച്ചു.