2 Samuel 21:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയ്യായുടെ മകള്‍ രിസ്പാ ചാക്കുതുണി പാറമേല്‍ വിരിച്ച് അവിടെ കിടന്നു. കൊയ്ത്തുകാലത്തിന്‍റെ ആരംഭംമുതല്‍ മഴക്കാലം തുടങ്ങുന്നതുവരെ, പകല്‍ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും ആ മൃതദേഹങ്ങളില്‍നിന്ന് അവള്‍ ആട്ടിയോടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
Malayalam 1992 MBSI
അയ്യാവിന്റെ മകളായ രിസ്പാ ചാകൂശീല എടുത്തു പാറമേല്‍ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍ ആകാശത്തുനിന്നു അവരുടെ മേല്‍ മഴപെയ്തതുവരെ പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്ന് അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അയ്യാവിന്‍റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്‍റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെമേൽ മഴ പെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതിരുന്നു.
Malayalam Bible POC-ML 2013
അനന്തരം, അയായുടെ മകള്‍ റിസ്‌പാ പാറമേല്‍ ചാക്കുവിരിച്ച്‌, കൊയ്‌ത്തുകാലത്തിന്‍െറ ആരംഭംമുതല്‍ മഴക്കാലംവരെ അവിടെ കിടന്നു. പകല്‍ പക്‌ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും മൃതദേഹങ്ങളില്‍നിന്ന്‌ അവള്‍ ആട്ടിയോടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീലയെടുത്തു പാറപ്പുറത്തു വിരിച്ച് തനിക്കു കിടക്കയാക്കി. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് ആ ശവശരീരങ്ങളുടെമേൽ മഴചൊരിയുന്നതുവരെ പകൽ ആകാശത്തിലെ പറവകളോ രാത്രിയിൽ വന്യമൃഗങ്ങളോ ആ ശരീരങ്ങളെ തൊടാൻ അവൾ സമ്മതിച്ചില്ല.