2 Samuel 21:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിബെയോന്യര്‍ ഇസ്രായേല്യരല്ല; അവര്‍ അമോര്യരുടെ കൂട്ടത്തില്‍ ശേഷിച്ചിരുന്നവരായിരുന്നു. അവരെ സംരക്ഷിച്ചുകൊള്ളാമെന്ന് ഇസ്രായേല്യര്‍ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇസ്രായേല്യരെയും യെഹൂദ്യരെയും കുറിച്ചുള്ള ഉല്‍ക്കടമായ ശുഷ്കാന്തി നിമിത്തം ശൗല്‍ അവരെയും സംഹരിക്കാന്‍ ശ്രമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു -
Malayalam 1992 MBSI
രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്‍യ്യരില്‍ ശേഷിച്ചവരത്രേ; അവരോടു യിസ്രായേല്‍ മക്കള്‍ സത്യം ചെയ്തിരുന്നു; എങ്കിലും ശൌല്‍ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവില്‍ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു--
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോട് സംസാരിച്ചു:- ഗിബെയോന്യർ യിസ്രായേല്യരല്ല; അമോര്യരിൽ ശേഷിച്ചവരത്രേ. അവരെ സംരക്ഷിക്കാമെന്ന് യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു. എങ്കിലും ശൗൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന അതിതാല്പര്യത്താൽ അവരെ കൊന്നുകളയുവാൻ ശ്രമിച്ചു -
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോടു പറഞ്ഞു:- ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കള്‍ സത്യംചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കുംവേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു-
Malayalam Bible POC-ML 2013
അതുകൊണ്ട്‌, രാജാവു ഗിബയോന്‍കാരെ വിളിച്ചു. ഗിബയോന്‍കാര്‍ ഇസ്രായേ ല്യരല്ല; അമോര്യരുടെ ഒരു ചെറുവിഭാഗം ആയിരുന്നു. അവരെ ഉപദ്രവിക്കുകയില്ലെന്ന്‌ ഇസ്രായേല്യര്‍ സത്യംചെയ്‌തിരുന്നുവെങ്കിലും ഇസ്രായേലിനെയും യൂദായെയും കുറിച്ചുള്ള തീക്‌ഷ്‌ണതയില്‍ സാവൂള്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് ഗിബെയോന്യരെ വിളിച്ചുവരുത്തി അവരുമായി സംസാരിച്ചു (ഗിബെയോന്യർ ഇക്കാലത്ത് ഇസ്രായേലിന്റെ ഒരു ഭാഗമായിരുന്നില്ല; അവർ അമോര്യരുടെ ശേഷിപ്പായിരുന്നു. അവരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാമെന്ന് ഇസ്രായേൽക്കാർ ശപഥംചെയ്തിരുന്നു. എന്നാൽ ഇസ്രായേലിനോടും യെഹൂദയോടുമുള്ള അതിരുകടന്ന താത്പര്യംമൂലം ശൗൽ അവരെ ഉന്മൂലനംചെയ്യാൻ ശ്രമിച്ചു).