2 Samuel 21:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗത്തില്‍വച്ച് വീണ്ടും യുദ്ധം നടന്നു. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു; അവന്‍റെ കൈകാലുകള്‍ക്ക് ഒന്നിന് ആറു വീതം ഇരുപത്തിനാലു വിരലുകള്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ പിന്‍തലമുറക്കാരന്‍ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെയും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
Malayalam 1992 MBSI
പിന്നെയും ഗത്തില്‍ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീര്‍ഘകായന്‍ ഉണ്ടായിരുന്നു; അവന്റെ ഔരോ കൈകൂ ആറാറുവിരലും ഔരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരല്‍ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെയും ഗത്തിൽവച്ച് യുദ്ധം ഉണ്ടായി; അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറുവിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെയും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീര്‍ഘകായന്‍ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.
Malayalam Bible POC-ML 2013
ഗത്തില്‍വച്ചും ഒരുയുദ്‌ധമുണ്ടായി. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു. അവന്‍െറ കൈകാലുകള്‍ക്ക് ആറാറുവീതം ഇരുപത്തിനാലുവിരലുകള്‍ ഉണ്ടായിരുന്നു. അവനും മല്ലന്‍മാരുടെ സന്തതികളിലൊരുവനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു.