2 Samuel 21:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിബെയോന്യര്‍ പറഞ്ഞു: “ശൗലും കുടുംബവുമായുള്ള ഞങ്ങളുടെ എതിര്‍പ്പ് വെള്ളിയോ സ്വര്‍ണമോ കൊണ്ടു തീരുന്നതല്ല; ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലണമെന്നു ഞങ്ങള്‍ക്കു ആഗ്രഹമില്ല.” ദാവീദു വീണ്ടും ചോദിച്ചു: “എന്നാല്‍ പിന്നെ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗിബെയോന്യർ അവനോടു: ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
ഗിബെയോന്യര്‍ അവനോടുശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങള്‍ക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലില്‍ ഒരുത്തനെ കൊല്ലുന്നതും ഞങ്ങള്‍ക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങള്‍ പറയുന്നതു ഞാന്‍ ചെയ്തുതരാം എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗിബെയോന്യർ അവനോട്: “ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ട് തീരുന്നതല്ല; യിസ്രായേലിൽ ഞങ്ങൾക്കുവേണ്ടി ഒരുത്തനെ നീ കൊല്ലുകയും വേണ്ട” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്നത് എന്തുതന്നെയായാലും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തുതരാം” എന്ന് അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗിബെയോന്യര്‍ അവനോട്: ശൗലിനോടും അവന്‍റെ ഗൃഹത്തോടും ഞങ്ങള്‍ക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങള്‍ക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങള്‍ പറയുന്നതു ഞാന്‍ ചെയ്തുതരാം എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
ഗിബയോന്‍കാര്‍ മറുപടി നല്‍കി: സാവൂളും കുടുംബവുമായുള്ള ഞങ്ങളുടെ പ്രശ്‌നംവെള്ളിയും പൊന്നുംകൊണ്ടു തീരുന്നതല്ല. ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദാവീദ്‌ ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തു ചെയ്‌തുതരണമെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിബെയോന്യർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ശൗലിൽനിന്നാകട്ടെ, അവന്റെ കുടുംബത്തിൽനിന്നാകട്ടെ, വെള്ളിയോ സ്വർണമോ ചോദിക്കുന്നത് ഞങ്ങൾക്കു ന്യായമല്ല; ഇസ്രായേലിൽ ഏതെങ്കിലും ഒരുവനെ മരണത്തിനേൽപ്പിക്കുന്നതും ഞങ്ങൾക്ക് ഉചിതമല്ല.” “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് ദാവീദ് വീണ്ടും ചോദിച്ചു.