2 Samuel 21:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ പര്‍വതമായ ഗിബെയോനില്‍ അവിടുത്തെ സന്നിധിയില്‍ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ.” “ഞാന്‍ അവരെ ഏല്പിച്ചു തരാം” എന്നു രാജാവു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൗലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
Malayalam 1992 MBSI
ഞങ്ങള്‍ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയില്‍ യഹോവേക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാന്‍ അവരെ തരാമെന്നു രാജാവു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ അവരെ യഹോവ തിരഞ്ഞെടുത്ത ശൗലിന്റെ, ഗിബെയയിൽ യഹോവയുടെ മുമ്പിൽ തൂക്കിക്കളയും” എന്ന് ഉത്തരം പറഞ്ഞു. “ഞാൻ അവരെ തരാം” എന്ന് രാജാവ് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ അവരെ യഹോവയുടെ വ്രതനായ ശൗലിന്‍റെ ഗിബെയയിൽ യഹോവയ്ക്കു തൂക്കിക്കളയും എന്ന് ഉത്തരം പറഞ്ഞു. ഞാന്‍ അവരെ തരാമെന്നു രാജാവ് പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍െറ പുത്രന്‍മാരില്‍ ഏഴുപേരെ ഞങ്ങള്‍ക്ക്‌ ഏല്‍പിച്ചു തരുക. കര്‍ത്താവിന്‍െറ പര്‍വതമായ ഗിബയോനില്‍ അവിടുത്തെ മുന്‍പാകെ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ. രാജാവു പറഞ്ഞു: ഞാന്‍ അവരെ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതരാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുടെ പിൻഗാമികളിൽ ഏഴു പുരുഷന്മാരെ ഞങ്ങൾക്കുതരിക. ഞങ്ങൾ അവരെക്കൊന്ന് യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയുടെമുമ്പാകെ തൂക്കിക്കളയും.” “ഞാൻ അവരെ നിങ്ങൾക്കു തരാം,” എന്നു രാജാവു മറുപടി പറഞ്ഞു.