2 Samuel 23:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യിശ്ശായിയുടെ പുത്രന്‍ ദാവീദ്, ദൈവം ഉന്നതിയിലാക്കിയവന്‍, യാക്കോബിന്‍ ദൈവത്തിന്‍റെ അഭിഷിക്തന്‍, ഇസ്രായേലിലെ മധുരഗായകന്‍ പാടുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ.
Malayalam 1992 MBSI
ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതുയിശ്ശായിപ്പുത്രന്‍ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍ ചൊല്ലുന്നു; യാക്കോബിന്‍ ദൈവത്താല്‍ അഭിഷിക്തന്‍, യിസ്രായേലിന്‍ മധുരഗായകന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദിന്റെ അന്ത്യവാക്യങ്ങളാണിത്: “യിശ്ശായിപുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദിന്‍റെ അന്ത്യവാക്യങ്ങളാവിത്: യിശ്ശായിപ്പുത്രന്‍ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍ ചൊല്ലുന്നു; യാക്കോബിന്‍ ദൈവത്താൽ അഭിഷിക്തന്‍, യിസ്രായേലിന്‍ മധുരഗായകന്‍ തന്നെ.
Malayalam Bible POC-ML 2013
ദാവീദിന്‍െറ അന്ത്യവചസ്‌സാണിത്: ജസ്‌സെയുടെ പുത്രന്‍ ദാവീദ്, ദൈവം ഉയര്‍ത്തിയവന്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദിന്റെ അന്ത്യവചസ്സുകൾ ഇവയാകുന്നു: “യിശ്ശായിപുത്രനായ ദാവീദിന്റെ, പരമോന്നതനായ ദൈവത്താൽ ഉയർത്തപ്പെട്ട പുരുഷന്റെ, യാക്കോബിൻദൈവത്താൽ അഭിഷിക്തനായ മനുഷ്യന്റെ, ഇസ്രായേലിന്റെ മധുരഗായകന്റെ വചസ്സുകൾ: